പ്രളയ ദുരന്തം മൂലം കഷ്ടപ്പാടനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മലയാളത്തിന്റെ ഇഷ്ട സംവിധായകന് പ്രിയദര്‍ശനും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും. ഇരുവരുടെയും ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് പ്രിയദര്ശന് കൈമാറി.
https://www.facebook.com/DirectorPriyadarshan/photos/a.831806046889679/2133692506701020/?type=3&theater
ഇവരെ കൂടാതെ വിദ്യാ ബാലന് കേരളത്തിനെ സഹായിക്കണമെന്ന് ലൈവ് വീഡിയോയിലൂടെ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/RealVidyaBalan/videos/226671464682868/
ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, ശ്രദ്ധ കപൂര്‍, എ.ആര്.റഹ്മാന് തുടങ്ങിയവരും ജനങ്ങളോട് കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തമിഴ് സിനിമാ മേഖലയില്‍ നിന്നും ധനുഷ് 15 ലക്ഷം രൂപയും, വിജയ് സേതുപതി 25 ലക്ഷം രൂപയും, നയന്‍താര 10 ലക്ഷം രൂപയും, സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
തെലുങ്കി സിനിമാ മേഖലയില്‍ നിന്നും പ്രഭാസ് ഒരു കോടി രൂപയും, അല്ലു അര്ജുന് 25 ലക്ഷം രൂപയും, രാം ചരണ്‍ തേജ 60 ലക്ഷവും വിജയ് ദേവരകോണ്ട 5 ലക്ഷം രൂപയും നല്കി.
Discussion about this post