പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം ഓഗസ്റ്റ് 30ന് നടക്കും. ഇന്ന് നടന്ന പ്രത്യേക മന്ത്രി സഭാ യോഗമാണ് ഇതേപ്പറ്റിയുള്ള തീരുമാനമെടുത്തത്. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടി എടുക്കേണ്ട മറ്റ് തീരുമാനങ്ങളും ചര്‍ച്ച ചെയ്യും.
ദുരിതാശ്വാസത്തിനായ പ്രത്യേക പാക്കേജ് അനുവദിക്കാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. അധിക വിഭവ സമാഹരണത്തിനായി സംസ്ഥാന ജി.എസ്.ടിക്ക് പുറമെ 10 ശതമാനം സെസ് കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഇത് കൂടാതെ സെക്രട്ടറിയേറ്റിലെ ഓണമവധി തിരുവോണദിനത്തില്‍ മാത്രമായി ചുരുക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Discussion about this post