കേന്ദ്രസര്‍ക്കാരിന് കേരളത്തിലെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരുപതിനായിരം കോടിയോളം ചിലവ് വരുമെന്നാണ് താന്‍ കരുതുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. മുന്‍കാല ങ്ങളില്‍ സുനാമി, ഓഖി ദുരിതാശ്വാസ ഫണ്ടുകള്‍ വകമാറ്റി ചിലവഴിച്ച ചരിത്രമാണ് കേരളത്തിലെ സര്ക്കാരുകള്ക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
മാറിമാറി വന്ന കേരള ഭരണകൂടം ഒരു കാര്യത്തില്‍ കുപ്രസിദ്ധരാണ്. കിട്ടിയ പണം വകമാറിചെലവുചെയ്ത ബ്ളാക് ഹിസ്റ്ററിയുള്ള ഭരണകൂടമാണ് ഇവിടെയുള്ളത്. അതിനാല്‍ ആവാം 760 കോടി ക്യാഷായി കൊടുക്കുകയും ബാക്കി വിവിധ പദ്ധതികളായി നല്‍കുകയും ചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഈ വീടുകള്‍ വച്ച് നല്കാന് തന്നെ എത്ര കോടി വേണം. മുഖ്യമന്ത്രി പറഞ്ഞത് പോലെ കേന്ദ്രസര്‍ക്കാര്‍ നല്ല നിലപാടാണ് സ്വീകരിക്കുന്നത്.മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധി വിനിയോഗത്തി്ന ഓള്‍പാര്‍ട്ടി മോണിറ്ററിംഗ് കമ്മറ്റിയോ ജുഡീഷ്യല്‍ മോണിറ്ററിംഗ് കമ്മറ്റിയോ വേണമെന്നും ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. മുഴുവന്‍ തുകയും ഇക്കാര്യത്തിനായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതാശ്വാസ രംഗത്ത് കേരള സര്‍ക്കാരിന്റെ ജോലിയെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുകളില്‍ നിന്നും പണം വാങ്ങി നിര്‍ദ്ദേശങ്ങള്‍ നല്കുന്ന കങ്കാണിയുടെ പണിയാണോ കേരള സര്‍ക്കാരിന്റേത്. എന്തെങ്കിലും ധനസഹായം പ്രഖ്യോപിച്ചോ?കേരള സര്‍ക്കാരിന്റെ വിഹിതം പ്രഖ്യാപിച്ചതായി ഇതുവരെ അറിവില്ല.രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായത്. 15 ാം തിയതി എത്തിയ പട്ടാളത്തെ ചെങ്ങന്നൂരില്‍ വിന്യസിച്ചത് 19ന് എംഎല്‍എ നിലവിളിച്ച് പറഞ്ഞതിന് ശേഷമല്ലേ..അതുവരെ എന്ത് കൊണ്ട് പട്ടാളത്തെ വിന്യസിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. റവന്യുമന്ത്രി പറഞ്ഞത് അണക്കെട്ടിലെ വെള്ളം കുറേശ്ശേ തുറന്നു വിടുമെന്നായിരുന്നു, വെറൊരുമന്ത്രിക്ക് വെള്ളം നിധിയായിരുന്നു. ആ മന്ത്രി ഇപ്പോള്‍ മൗനിയാണ്. മന്ത്രിമാര്‍ തമ്മിലുള്ള തമ്മിലടി കൊണ്ടുണ്ടായ ദുരന്തമല്ലേ ഇത്. കൃത്യമായ മുന്നറിയിപ്പുകളൊന്നും നല്‍കിയില്ല. കിറുക്കന്മാരുടെ ഭരണമാണോ ഇവിടെയുള്ളത്. ജനങ്ങള്‍ മുന്നറിയിപ്പ് നല്‍കാത്ത സര്‍ക്കാരിനെതിരെ കേസ് നല്കാന് പോവുകയാണ്.
https://www.facebook.com/braveindianews/videos/211397136402323/
മുദ്രകള്‍ വേണ്ടന്ന നിലയില്‍ മുഖ്യമന്ത്രി പറയുന്നത് എന്ത് മണ്ടത്തരമാണ് . മുദ്രകള്‍ ഉപയോഗിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. റെഡ് ക്രോസിന്റെ സേവനം നടക്കുമ്പോള്‍ റെഡ്ക്രോസിന്റെ മുദ്ര വേണ്ടന്ന് ആരെങ്കിലും പറയുമോ? അതിനാല്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് സ്റ്റാലിന്റെ ഭാഷയില്‍ മുഖ്യമന്ത്രി പറയരുതായിരുന്നു. ചെങ്കൊടി പിടിച്ചാണ് ഇപ്പോഴും ചിലയിടങ്ങളില്‍ ചിലര്‍ നടക്കുന്നത്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൊടി കെട്ടുകയാണെന്നും ബിജെപി അധ്യക്ഷന്‍ പരിഹസിച്ചു.
ശുചീകരണ പ്രവര്‍ത്തന രംഗത്ത് ഇറങ്ങാന്‍ ബിജെപി പ്രവര്‍ത്തരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ബൂത്ത് കമ്മിറ്റികള്‍ എല്ലാം ശുചീകരണത്തിനായി ഉപയോഗിക്കും.തിരുവോണ ദിവസം ബിജെപി പ്രവര്‍ത്തകര്‍ എല്ലാം ഓണം ദുരിത ബാധിതര്‍ക്കൊപ്പം ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ പറ്റി പറയുമ്പോള്‍ നാണം തോന്നുകയാണ്. അഖിലേന്ത്യാ നേതാക്കള്‍ പോലും ഒന്നിതുവരെ വന്നില്ല. കോണ്‍ഗ്രസ്സിന്ന് ആറു മന്ത്രിമാരെ സംഭാവനചെയ്ത കേമന്മാരെന്ന് പറയുന്ന പാര്‍ട്ടി ഒന്നും ചെയ്തില്ല. കുറ്റകരമായ വീഴ്ച വരുത്തിയവരാണ് കോണ്‍ഗ്രസ്സ്. ക്യാമ്പുകളിലോ ദുരിതാശ്വാസത്തിനോ കോണ്‍ഗ്രസ്സ് എത്തിയില്ലെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ചിതാഭസ്മം നാളെ കേരളത്തിലെത്തും. 29,30,31 നു സംസ്ഥാനത്ത് പലയിടങ്ങളിലായി നിമഞ്ജനം ചെയ്യും. 31നു തിരുവല്ലത്തും നിമഞ്ജനം നടത്തും.
Discussion about this post