ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലുകാര്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം നല്കി. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്കൂള്‍ തുഴച്ചിലിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം ലഭിച്ചത്. സ്വവര്ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരാണ് ടീമംഗങ്ങള്‍. ഇവര്‍ ഫിനിഷ് ചെയ്ത സമയം 6:17.13 ആണ്. ഇന്തോനേഷ്യന്‍ ടീമാണ് വെള്ളി നേടിയത്. അവര്‍ 6:20.58 സമയത്തിലാണ് ഫിനിഷ് ചെയ്തത്. അതേസമയം വെങ്കലം നേടിയത് തായ്ലന്ഡാണ്. ഇവരുടെ സമയം 6:22.41 ആണ്.
നേരത്തെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്കള്‍സില്‍ രോഹിത് കുമാറും ഭഗവാന് സിങ്ങുമാണ് വെങ്കലം നേടിയിരുന്നു.
ഇന്ത്യ 21 മെഡലുകളോട് കൂടി പത്താം സ്ഥാനത്താണ് നിലവില്‍.
Discussion about this post