വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്.പിയായാണ് എ.വി.ജോര്‍ജിനെ തിരിച്ചെടുത്തത്. കസ്റ്റഡി കൊലപാതകത്തില്‍ എ.വി.ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് തിരിച്ചെടുത്തത്. സര്‍ക്കാരിനും ജോര്‍ജ് കുറ്റക്കാരനല്ലെന്ന നിലപാടാണ്. അതേസമയം വകുപ്പ് തല അന്വേഷണം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
എ.വി.ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു റൂറല്‍ ടൈഗര്‍ ഫോഴ്സ്. ഇവര്‍ ചട്ടങ്ങള്‍ ലംഘിച്ച് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തെന്നും മര്‍ദിച്ച് കൊലപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളും കേസില്‍ പ്രതികളായിരുന്നു. എ.വി.ജോര്‍ജിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബവും ആരോപിച്ചിരുന്നു. തുടര്‍ന്ന് ജോര്‍ജിനെ എസ്.പി സ്ഥാനത്ത് നിന്ന് നീക്കുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.
Discussion about this post