പ്രശസ്ത എഴുത്തുകാരന് സേതുവിന്റെ ആലുവക്കടുത്ത് കടുങ്ങല്ലൂരിലുള്ള വീട് പ്രളയത്തിനിരയായിരുന്നു. ആറടിയിലധികമാണ് വീട്ടില്‍ വെള്ളമുയര്‍ന്നത്. എഴുത്തുകാരന് ലഭിച്ച പുരസ്ക്കാരങ്ങളും, പുസ്തകങ്ങളും വെള്ളത്തില്‍ കുതിര്‍ന്നു.
വീട്ടില്‍ തിരിച്ചെത്തിയ കഥാകാരന് ശുചീകരണത്തിന് ആളെ കിട്ടാതെ പണിപ്പെട്ടു.
തുടര്‍ന്ന് ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതിയിലെ ചെറുക്കാര്‍ സഹായവുമെത്തി. മലപ്പുറത്ത് നിന്ന് ഒരു സംഘം യുവാക്കളും കഥാകാരന് തുണയായെത്തി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സേതു പ്രളയത്തിന് ശേഷമുണ്ടായ അനുഭവം പങ്കുവെച്ചു.
”ഇതല്ലേ പ്രകാശപൂര്‍ണമായ ഇന്ത്യന്‍ യുവത്വം? ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാനല്ലേ നാം മോഹിക്കുന്നത്? ഈ പ്രളയം നമ്മുടെ ഉള്ളിലെ കുറെ മാലിന്യങ്ങളെ കൂടി കൊണ്ടു പോയെങ്കില്‍…”-എന്നിങ്ങനെയാണ് സേതുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
https://www.facebook.com/photo.php?fbid=10216255110227941&set=a.10205438599221926&type=3&theater
Discussion about this post