ഇന്ത്യന്‍ ഭരണഘടനയുടെ 35എ വകുപ്പിന്റെ സാധുത പരിശോധിക്കാനുള്ള ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 31ലേക്ക് സുപ്രീം കോടതി നീട്ടിവെച്ചു. രണ്ടാഴ്ച മുമ്പ് പരിഗണിക്കേണ്ട ഹര്‍ജിയായിരുന്നു മുമ്പ് ഓഗസ്റ്റ് 27ലേക്ക് നീട്ടിവെച്ചത്.
ബി.ജെ.പിയുടെ വക്താവ് അശ്വനി ഉപാദ്ധ്യായ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെക്കാന്‍ ഇവര്‍ തന്നെ അപക്സ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
35എ വകുപ്പ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിവാഹം കഴിച്ച ജമ്മു കശ്മീര്‍ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
35എ ഭരണഘടനയില്‍ ഉള്ളതിനാല്‍ അതിന്റെ സാധുത പരിശോധിക്കേണ്ടത് ഒരു ഭരണഘടനാ ബെഞ്ചാകണോ എന്ന ചോദ്യത്തിന് ഉത്തരം മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് തീരുമാനിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. അതേസമയം അനുകൂലമല്ലാത്ത ഒരു വിധി വന്നാല്‍ അത് ജമ്മു കശ്മീരില്‍ ബഹളം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അഭിപ്രായപ്പെട്ടു.
Discussion about this post