ലഖ്‌നൗ:രാഹുല്‍ഗാന്ധിയ്ക്ക് കര്‍ഷകരോട് സ്‌നേഹമുണ്ടെങ്കില്‍ റോബര്‍ട്ട് വധേരയോട് ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ലഷ്മികാന്ത് ബാജ്‌പേയ് ആവശ്യപ്പെട്ടു.
‘രാഹുല്‍ഗാന്ധിയ്ക്ക് കര്‍ഷകരോട് യഥാര്‍ത്ഥ സ്‌നേഹം ഉണ്ടെങ്കില്‍ കോട്ടും സ്യൂട്ടും ധരിച്ച അളിയനോട്-സ്യൂട്ട് ബ്യൂട്ടഡ് ബ്രദര്‍ ഇന്‍ലോ-ഹരിയാനയിലെ കര്‍ഷകര്‍ക്ക ് ഭൂമി തിരികെ നല്‍കാന്‍ പറയണമെന്ന് ലഷ്മികാന്ത് ബാജ്‌പേയ് പറഞ്ഞു.
ഗുര്‍ഗോണിലെ മാനേസ്വറില്‍ റോബര്‍ട്ട് വധേര ഡിഎല്‍എഫ് കമ്പനിയുമായി ചേര്‍ന്ന നടത്തിയ ഭൂമി കുംഭകോണം 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന പ്രചരണായുധമാക്കിയിരുന്നു. ഭൂമി ഇടപാട് നിലവില്‍ അന്വേഷണത്തിലുമാണ്.
അവധിയെടുത്ത് രാഹുല്‍ നടത്തിയ അജ്ഞാതവാസത്തെയും ബാജ്‌പേയ് വിമര്‍ശിച്ചു.56 ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ നേരെ പോയത് തെലങ്കാനയിലേയും മറ്റും കര്‍ഷകരെ കാണാനാണ്. അതേസമയം അദ്ദേഹത്തിന്റെ മണ്ഡലമായ അമേതിയിലെ ജനങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയില്ല. അമേതിയും, റായ്ബറേലിയും ഗാന്ധി കുടുംബം വ്യക്തിപരമായ കുത്തകയായാണ് കരുതുന്നതെന്നും ബാജ്‌പേയ് കുറ്റപ്പെടുത്തി.
Discussion about this post