ഡല്‍ഹി: മുസ്ലിങ്ങളടങ്ങുന്ന സമൂഹത്തിന് നേരെ ആക്രമണമുണ്ടാകുമ്പോള്‍ കണ്ണടക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനം നടത്തുന്ന പാര്‍ട്ടിയാണെന്ന പ്രചാരണം തെറ്റാണെന്നും മുസ്ലിംകളും ദളിതരും ഉള്‍പ്പെടുന്ന സമൂഹങ്ങള്‍ക്കു നേരേ അക്രമങ്ങളുണ്ടാവുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു.
രാഹുല്‍ ഗാന്ധി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചതു പാര്‍ട്ടിക്കു ഹിന്ദുക്കള്‍ക്കിടയില്‍ കുറയുന്ന സ്വാധീനം തിരിച്ചുപിടിക്കാനാണെന്ന ആരോപണം ശരിയല്ലെന്ന് ചിദംബരം പറഞ്ഞു. ക്ഷേത്രം തുറക്കുന്ന ദിവസമായതിനാല്‍ സംസ്ഥാന മുഖ്യമന്ത്രി രാഹുലിനെ ക്ഷണിച്ചതിനാലാണു അവിടെ പോയത്. അതു വ്യക്തിപരമായ വിശ്വാസമാണ്. തനിക്കും അന്നേദിവസം കേദാര്‍നാഥ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ചിദംബരം പറഞ്ഞു.
Discussion about this post