ഓഹരി വിപണിയില്‍ കുതിപ്പ് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സെന്‍സെക്സ് 220 പോയിന്റ് ഉയര്‍ന്ന് 38,914ലിലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 11756ലുമാണ് വ്യാപാരം നടക്കുന്നത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ 1,432 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,294 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ലുപിന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുകി, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
യു.എസ് ഫെഡ് റിസര്‍വ് തീരുമാനവും യുവാന്റെ സ്ഥിരതയ്ക്ക് അവിടത്തെ കേന്ദ്ര ബാങ്ക് നടത്തിയ നടപടിയും ഇന്ത്യയുടെ കുതിപ്പിന് ശക്തി പകര്‍ന്നിട്ടുണ്ട്.
Discussion about this post