ജമ്മു കശ്മീരിലെ അനന്തനാഗില്‍ സുരക്ഷാ സൈനികര്‍ രണ്ട് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഖാനാബല്‍ മേഖലയിലെ മുനിവാര്‍ഡിയിലെ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
പരിശോധനയ്‌ക്കെത്തിയ സുരക്ഷ സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.സുരക്ഷ കണക്കിലെടുത്തു മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
Discussion about this post