ഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ സിപിഐ എം വഹിച്ച പങ്കിന് നന്ദിയുണ്ടെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ധാക്കയില്‍ ടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ എമ്മിന്റെ ഇടപെടലുകളെ ഹസീന പുകഴ്ത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ സിപിഐ എം നല്കിയ പിന്തുണയ്ക്കും അവര്‍ നന്ദി പ്രകടിപ്പിച്ചു.
ദീര്‍ഘകാലമായി നിലനിന്ന പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയിലെ എല്ലാ പ്രധാന രാഷ്ട്രീയപാര്‍ടികളും അനുകൂലനിലപാട് സ്വീകരിച്ചെന്ന് യെച്ചൂരി പറഞ്ഞു. 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഗൗതംദാസും യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post