ഇന്ത്യയും അമേരിയ്ക്കയുമായി വലിയ നയതന്ത്ര ബന്ധത്തിനു വാതിൽ തുറക്കുന്നു. പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും അമേരിക്കൻ ഡിഫൻസ് സെക്രട്രറി ജിം മാറ്റിസുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും അമേരിക്കൻ സെക്രട്രറി ഓഫ് സ്റ്റേറ്റ് മൈക്ക്പോംപിയോയുമായും രണ്ട് പ്രധാന ഹോട്ട്ലൈനുകൾ തുറക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് സെപ്റ്റമ്പർ 6നു നടക്കാനിരിയ്ക്കുന്ന 2+2 ഇന്ത്യാ അമേരിക്ക സംഭാഷണങ്ങൾക്കിടെയ്ക്ക് പ്രഖ്യാപിയ്ക്കും.
അമേരിക്കൻ ഡിഫൻസ് സെക്രട്രറി ജിം മാറ്റിസും സെക്രട്രറി ഓഫ് സ്റ്റേറ്റ് മൈക്ക്പോംപിയോയും സെപ്റ്റംബർ ആറിനു ഡൽഹിയിൽ വച്ച് നമ്മുടേ വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജുമായും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനുമായും നടത്തുന്ന ചർച്ചകളേയാണ് 2+2 ഇന്ത്യാ അമേരിക്ക സംഭാഷണങ്ങൾ എന്ന് വിളിയ്ക്കുന്നത്. രണ്ടുപ്രാവശ്യം ഇരു രാജ്യങ്ങളുടേയും അസൗകര്യങ്ങൾ മൂലം മാറ്റിവയ്ക്കപ്പെട്ട ഈ ചർച്ചകൾ ഇന്ത്യ അമേരിക്ക നയതന്ത്രബന്ധത്തിൽ പുതിയൊരു അദ്ധ്യായം തുറക്കുമെന്നാണറിയുന്നത്. പ്രതിരോധ സഹകരണങ്ങൾ മുതൽ ഭീകരവാദം വരെ ചർച്ചകളുടെ വിഷയങ്ങളാവും.
Discussion about this post