പാലക്കാട്: വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പി കെ ശശി എംഎല്‍എക്കെതിരായ പരാതിയില്‍ ഡിവൈഎഫ്ഐ നേതൃത്വം പ്രതിരോധത്തില്‍ . വനിതാ നേതാവിന്റെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറയുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിതന്നെയാണ് സമവായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആരോപണം.
പീഡന പരാതിയെകുറിച്ച് അറിയില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആവര്‍ത്തിക്കുന്നത്. ഡിവഐഎഫ്ഐ ജില്ലാകമ്മറ്റിയംഗമായ പെണ്‍കുട്ടി ആദ്യം ഇതേ ഘടകത്തില്‍തന്നെയാണ് പരാതിയുന്നയിച്ചത്. എന്നാല്‍ നേതൃത്വം പരാതി സ്വീകരിക്കാതെ തഴഞ്ഞു. സിപിഎം നേതാക്കള്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് മുഖം രക്ഷിക്കല്‍ നടപടിയുമായി ഡിവൈഎഫ്ഐ നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് ചര്‍ച്ച നടത്തിയത്.
അനുനയ നീക്കങ്ങളുടെ ഭാഗമായി ഒരാഴ്ച മുമ്പ് പെണ്‍കുട്ടിക്ക് പണവും ഡിവൈഎഫ്ഐ സംസ്ഥാനസമിതിയിലേക്ക് സ്ഥാനക്കയറ്റവും നേതാക്കള്‍ വാഗ്ദാനം ചെയ്തതായാണ് ആരോപണം.
Discussion about this post