കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാന്‍ സഭയ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഏകദേശം മൂന്ന ലക്ഷത്താളം കര്‍ഷകരും തൊഴിലാളികളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു.
സര്‍ക്കാര്‍ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
മാര്‍ച്ച് ആരംഭിക്കുന്നത് ദില്ലിയിലെ രാംലീല മൈതാനിയില്‍ നിന്നാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകരും തൊഴിലാളികളും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വേണ്ടി ഇന്നലെ ദില്ലിയിലെത്തിയിരുന്നു.
Discussion about this post