പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് ജീവന്‍ലാലിനെ പുറത്താക്കിയിട്ടുള്ളത്. ഇതേ സംബന്ധിച്ച് ഔദ്യോഗികമായ രീതിയില്‍ പ്രസ്താവന വന്നിട്ടില്ല.
ജൂലായ് മാസത്തിലാണ് തനിക്കെതിരെ ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ഇരിങ്ങാലക്കുട പോലീസിന് പരാതി നല്‍കിയത്. താന്‍ തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിങ്ങിനായി ചെന്നപ്പോഴാണ് തനിക്ക് മോശമനുഭവമുണ്ടായതെന്ന് യുവതി വ്യക്തമാക്കി. തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലായിരുന്നു യുവതി താമസിച്ചിരുന്നത്. ജൂലായ് 8നും 11നും ഇടയിലാണ് മോശമനുഭവമുണ്ടായത്.
ഡി.വൈ.എഫ്.ഐക്കും സി.പി.എമ്മിനും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പക്ഷെ അവര്‍ നടപടിയെടുക്കാത്തതിനാലാണ് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തനിക്കുണ്ടായ മോശമനുഭവത്തെപ്പറ്റി പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലും സംസാരിച്ചിരുന്നു. ഇതും പോലീസ് പരിഗണിക്കുന്നുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് വന്നിട്ടുണ്ട്. കെ.യു.അരുണന് എം.എല്‍.എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കുന്നു.
Discussion about this post