ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ബി.ജെ.പി തന്നെ വിജയിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചതെന്നും അവര്‍ പറഞ്ഞു.
തുടക്കത്തില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍ തനിക്ക് ഈ നടപടി ശരിയാണോയെന്ന് സംശയമുണ്ടായിരുന്നുവെന്ന് രാഖി വ്യക്തമാക്കി. എന്നാല്‍ യോഗി ആദിത്യനാഥ് യു.പിയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ തന്റെ സംശയങ്ങളൊക്കെ മാറിയെന്നും അവര്‍ പറഞ്ഞു.
ഒരു സര്‍ക്കാര്‍ രൂപീകരിച്ചയുടനെ സര്‍ക്കാരിന് വിധിയെഴുതരുതെന്നും സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കുറച്ച് സമയം കൊടുക്കണമെന്നും രാഖി പറഞ്ഞു. അടുത്ത തവണയും യോഗി മുഖ്യമന്ത്രിയാകണമെന്നും യു.പിയില്‍ ഒരു ഫിലിം സിറ്റി വരണമെന്നും താനാഗ്രഹിക്കുന്നുവെന്നും രാഖി പറഞ്ഞു.
Discussion about this post