കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ജലശുദ്ധീകരണ ഉപകരണങ്ങളെത്തിക്കാന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി തയ്യാറെടുക്കുന്നു .
പ്രളയത്തെ തുടര്‍ന്ന് കുട്ടനാട് പോലെയുള്ള ഭാഗങ്ങളില്‍ ശുദ്ധജലത്തിന്റെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞത് മൂലം കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത് . ഇത്തരമൊരു അവസരത്തില്‍ പ്രളയ ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാട്ടര്‍ പ്യൂരിഫയര്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം . പ്രളയബാധിത പ്രദേശങ്ങളിലേക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ എത്തിക്കാന്‍ എന്‍ ജി ഒ കളുടെ സഹായം തേടുകയാണ് കമ്പനി .
വൈദ്യുതിയുടെ സഹായമില്ലാതെ തന്നെ പ്രവര്‍ത്തിക്കുന്ന പ്യൂരിഫയറുകള്‍ ചെളിവെള്ളത്തെ പൂര്‍ണ്ണമായും ശുദ്ധീകരിക്കുന്നതാണ് . 2005 ല്‍ മുംബൈയിലുണ്ടായ പ്രളയ സമയത്താണ് ” ഡോള്‍ഫിന്‍ ” എന്നപേരില്‍ അറിയപ്പെടുന്ന പ്യൂരിഫയര്‍ പുറത്തിറക്കിയത് .
Discussion about this post