മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസറിനെയാണ് പോലീസ് പിടികൂടിയത് .
സംഭവം നടന്നതിനു ശേഷം പന്തളത്തെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു . പന്തളത്തും പ്രദേശഭാഗങ്ങളിലും പ്രളയത്തെ തുടര്‍ന്ന് വെള്ളംപ്പൊങ്ങിയാതോടെ പുറത്ത് ചാടുകയായിരുന്നു . രഹസ്യ വിവരം കിട്ടിയ അടിസ്ഥാനത്തില്‍ ഇയാളെ ഒളിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതറിഞ്ഞ അബ്ദുല്‍ നാസര്‍ കീഴടങ്ങുകയായിരുന്നു .
താന്‍ നിരപരാധി ആണെന്നും , കൊലപാതകക്കേസില്‍ അകപ്പെടുമെന്ന് അറിഞ്ഞപ്പോള്‍ തമിഴ്നാട്ടിലെ ഏര്‍വാടിയിലേക്ക് കടന്നെന്നും , കുടുംബാംഗങ്ങളെ കാണാന്‍ തിരിച്ചു വരുന്നതിനു ഇടയില്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയതെന്നും പ്രതി മൊഴി നല്കി . എന്നാല്‍ ഈ മൊഴികള്‍ കള്ളം ആണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട് .
ക്യാമ്പസ് ഫ്രന്റ് , എസ് ഡി പി ഐ പ്രവര്‍ത്തകനായ ഇയാള്‍ക്ക് കൊലപാതകത്തിലുള്ള പങ്ക് അറസ്റ്റിലായ മറ്റു പ്രതികളില്‍ നിന്നും അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു .
Discussion about this post