ഇന്‍ ഫേസ്ബുക്ക്
”കമ്മ്യൂണിസ്റ്റ് ആരോഗ്യം അഥവാ തിണ്ണമിടുക്കിന്റെ മറ്റൊരു ഉദാഹരണം ആണ് പി. എസ് ശ്രീകല.
കേരള സാക്ഷരതാ മിഷന്റെ ഡയറക്ടര്‍, കമ്മ്യൂണിസ്റ്റ് വനിതാ ബുദ്ധിജീവി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസര്‍, സര്‍വോപരി തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ ബാബുവിന്റെ പത്നിയുമാണ് കക്ഷി.
2012 മോഡല്‍ ഇന്നോവയാണ് സാക്ഷരതാ മിഷന് ഡയറക്ടര്‍ പി എസ് ശ്രീകലക്ക് കിട്ടിയത്, പക്ഷെ മാഡത്തിന് ചന്തം പിടിച്ചില്ല, ക്രിസ്റ്റയില്‍ ആയിരുന്നു കണ്ണ്! ഇനി ഇപ്പൊ എന്തുചെയ്യും? സര്‍ക്കാറിന്റെ ലക്ഷങ്ങള്‍ ചിലവാക്കി പത്രങ്ങളില്‍ പരസ്യം ചെയ്തു, തന്റെ 2012 ഇന്നോവക്ക്, സെന്‍സര്‍, റിവേഴ്സ് ക്യാം, മാറ്റ്, വുഡ് ഫിനിഷ് സ്റ്റിക്കര്‍, 70% ശതമാനം കൂളിംഗ് ഫിലിം(നിയമവിരുദ്ധം), ആന്റി ഗ്ലെയര്‍ സ്റ്റിക്കര്‍, അലോയ് വീല്‍ അങ്ങനെ കുറെ സുനാപ്പികള് ഫിറ്റ് ചെയ്ത് പഴയ വണ്ടി ലക്ഷങ്ങള്‍ ചിലവാക്കി പുത്തന്‍ ക്രിസ്റ്റയെ വെല്ലുന്ന പോലെ ആക്കാന്‍ ആണ് ഉദ്ദേശം. ക്രിസ്റ്റ വാങ്ങല്‍ മുടക്കിയ കേരള ജനതക്ക് എന്തെങ്കിലും ഒരു പണി തിരിച്ചു കൊടുക്കേണ്ടേ?
ഇതാണ് പിണറായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ചിലവ് ചുരുക്കല്‍, അല്ലെങ്കിലും നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ എന്തിനാണ് നികുതി പണം തിന്ന് മുടിക്കാന്‍ സാക്ഷരതാ മിഷന് പോലെ ഒരു വെള്ളാന. ആവശ്യമില്ലാത്ത കോര്പറേഷന് ഒക്കെ പൂട്ടി കളയണം എന്നൊന്നും പറയുന്നില്ല. ലോകം മുഴുവന്‍ പണത്തിന് വേണ്ടി കേരളം നെട്ടോട്ടം ഓടുമ്പോള്‍ ഇതുപോലത്തെ ചിറി നക്കുന്ന ഡയറക്ടര്‍മാരെയെങ്കിലും പിരിച്ചുവിടണം വിജ്ജ്യന് സാറേ.”
Discussion about this post