തിരുവനന്തപുരം: എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ട്രോള്‍ പ്രചാരണത്തില്‍ പങ്കാളിയായി നടന് മോഹന്‍ലാലും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തയാറാക്കിയ ട്രോള്‍ മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതാദ്യമായാണു മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഒരു ട്രോള്‍ ഷെയര്‍ ചെയ്യുന്നത്.
എങ്കില്‍ എന്നോടു പറ ഐ ലവ്യൂന്ന്… എന്ന വന്ദനം സിനിമയില്‍ മോഹന്‍ലാല്‍ നായികയോടു പറയുന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണു ഷെയര്‍ ചെയ്തത്. ട്രോള്‍ എന്തായായാലും ജനങ്ങള്‍ ഏറ്റെടുത്തു. 48 ലക്ഷത്തിനു മേല്‍ ഫെയ്സ്ബുക് ലൈക്കുകളാണു മോഹന്‍ലാലിന്റെ പേജിലുള്ളത്.
Discussion about this post