കര്‍ഷകരുടെ ഭൂമി തട്ടിപ്പറിക്കുന്നതില്‍ പ്രധാനമന്ത്രി അതിശയകരമായ തിടുക്കം കാട്ടുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂമിയേറ്റെടുക്കല്‍ ഓഡിനന്‍സ് മൂന്നാം തവണയും പുറത്തിറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ പ്രസ്താവന.
ഏതുവിധേനയും പാവങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള തിടുക്കത്തിലാണ് മോദിയന്നും കര്‍ഷകവിരുദ്ധമെന്ന് മനസിലാക്കി കൊണ്ടാണ് എതിര്‍പ്പുകള്‍ വകവയ്ക്കാതെ മൂന്നാം തവണയും അദ്ദേഹം കര്‍ഷകവിരുദ്ധ നടപടിക്ക് തയ്യാറാകുന്നത എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കോര്‍പ്പറേറ്റുകളുടെ സര്‍ക്കാറിനെതിരെ കര്‍ഷകര്‍ക്കു വേണ്ടിയുള്ള യുദ്ധം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.
Discussion about this post