കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കേരള കത്തോലിക് ബിഷപ് കൌണ്‍സില്‍ . സമരം അതിരുകടന്നുവെന്നും കത്തോലിക്ക സഭയേയും ബിഷപ്പുമാരെയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നുവെന്നും കെസിബിസി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു .
കേസുമായി ബന്ധപ്പെട്ട് മൊഴികള്‍ അടക്കമുള്ളവ മാധ്യമങ്ങളില്‍ കൂടി പുറത്ത് വന്നുക്കൊണ്ടിരിക്കുന്നു . ആരെയെങ്കിലും അധിക്ഷേപിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു .
അഞ്ചു കന്യാസ്ത്രീകളെ മുന്നില്‍ നിറുത്തി ചില നിക്ഷപ്തതാത്പര്യക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ഈ സമരം അതിരുകടന്നതും സഭയേയും , ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതാണ് .പീഡനത്തിനു ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട് .
ഒരു പക്ഷത്തോടൊപ്പം നില്‍ക്കാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറല്ല . പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി നീതിപ്പൂര്‍വ്വം കുറ്റപത്രം സമര്‍പ്പിക്കുകയും വേണമെന്നും അതിനായി പോലീസിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടാവരുതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു .
Discussion about this post