പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ താത്കാലിക പരിഹാര മാര്‍ഗ്ഗങ്ങളില്‍ അല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നതെന്ന് കേന്ദ്ര കല്‍ക്കരി ഊര്‍ജ്ജ വകുപ്പ് സഹ മന്ത്രി പീയുഷ് ഗോയല്‍. വരും തലമുറയ്ക്കായി ശക്തമായ ഇന്ത്യ പടുതുയര്ത്താനുള്ള അടിക്കല്ലിടാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ വിനിമയ മന്ത്രാലയം സംഘടിപ്പിച്ച ‘ടോക്കത്തോണ്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് ഇന്ന് ഇന്ത്യയിലുള്ള വിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. വ്യാപാരങ്ങളും നിക്ഷേപങ്ങളും നടത്താനുള്ള സുരക്ഷിതമായ സ്ഥലമായി ലോകം ഇന്ത്യയെ കണ്ടു തുടങ്ങിയിരിക്കുന്നു. പത്തു വര്‍ഷം മുന്‍പ് ലോകത്തിന് ഇന്ത്യയിലുണ്ടായിരുന്ന വിശ്വാസം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പച്ച പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മ്മലാ സീതാരാമനും പങ്കെടുത്തു.
Discussion about this post