ലണ്ടനില്‍ നടക്കുന്ന ഹിന്ദു പരിഷത്തിന് താരപകിട്ട് നല്‍കാന്‍ നടന്‍ ജയറാമും ഭാര്യ പാര്‍വ്വതിയുമെത്തുന്നു. ലണ്ടനില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന പരിഷത്തിലെ വിശിഷ്ടാതിഥികളാണ് ഇരുവരും. താരദമ്പതികള്‍ ഹിന്ദു പരിഷത്തില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഇതിനകം ചര്‍ച്ചയാക്കി കഴിഞ്ഞു. വിമാനത്താവളത്തില്‍ ജയാറാമിനും പാര്‍വ്വതിയ്ക്കും വലിയ സ്വീകരണമാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുക്കിയിരുന്നത്.
നേരത്തെ ലോകഹിന്ദു സമ്മേളനത്തില്‍ മേജര്‍ രവിയും, പ്രിയദര്‍ശനുമൊക്കെ പങ്കെടുത്തത് മാധ്യമങ്ങള്‍ വിവാദമാക്കിയിരുന്നു.
ഇതാദ്യമായാണ് ലണ്ടനില്‍ ഹിന്ദു പരിഷത്ത് പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടി നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രമുഖ ഹിന്ദു നേതാവ് ശശികല ടീച്ചര്‍ക്ക് ബ്രിട്ടന്‍ വിസ നിഷേധിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളിലും മറ്റും സജീവമായി പ്രചരിച്ചു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് തെളിയിച്ച് ശശികല ടീച്ചര്‍ ലണ്ടനില്‍ എത്തിയിട്ടുണ്ട്.
പ്രതാപ് പോത്തന്‍ ജയാറാമിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ജയറാമിന്റെ ഹിന്ദു പരിഷത്ത് പരിപാടിയിലെ സാന്നിധ്യവും സോഷ്യല്‍ മീഡിയ വിവാദമാക്കുമോ എന്ന് കണ്ടറിയണം.
പ്രസിദ്ധ നര്‍ത്തകി ജയപ്രഭ മേനോനെ പോലുള്ള ഇന്ത്യയിലെ പ്രമുഖ കലാകാരികളും ലണ്ടനിലെ ഹിന്ദുപരിഷത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ന് ഔപചാരിക തുടക്കമാകുന്ന ഹിന്ദു പരിഷത്ത് ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടനിലെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍.
Discussion about this post