നടന് ഉണ്ണി മുകുന്ദന് ഗണേശോത്സവത്തില്‍ പങ്കെടുത്തത് വിവാദമാക്കി ഫേസ്ബുക്കില്‍ മതമൗലികവാദികള്‍ രംഗത്ത്. ഗണേശോത്സവം ആര്‍എസ്എസ് പരിപാടിയായി ചിത്രീകരിച്ചാണ് ചിലര്‍ രംഗത്തെത്തിയത്.
നാട്ടില്‍ നടക്കുന്ന ഗണേശോത്സവത്തില്‍ പങ്കെടുക്കാനായതില്‍ അഭിമാനമുണ്ടെന്ന കുറിപ്പോടെ നടന് ഉണ്ണി മുകുന്ദന് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് അദൈത്വാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയ്ക്കൊപ്പമാണ് നടന് ഗണേശോത്സവത്തില്‍ പങ്കെടുത്തത്. ഇനിയുള്ള നാളുകള്‍ അതിജീവനത്തിന്റേതാകട്ടെ തുടങ്ങിയ കുറിപ്പോടെ പരിപാടിയില്‍ പങ്കെടുക്കുന്ന ഫോട്ടോകള്‍ ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ പങ്കുവച്ചു.
”നമ്മുടെ നാട് പ്രളയത്തെ അതിജീവിച്ചു ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്.
സ്വന്തം നാട്ടില്‍ നടന്ന ഗണേശോത്സവത്തില്‍ പങ്കെടുക്കാനും എല്ലാവരുടെയും കൂടെ അല്പം സമയം ചിലവിടാന്‍ കഴിഞ്ഞതും
ഒരുപാട് സന്തോഷം തരുന്നുണ്ട്. ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. എല്ലാവര്ക്കും സമാധാനവും, സമൃദ്ധിയും, സുരക്ഷിതത്വവും ആശംസിക്കുന്നു ! ഇനിയുള്ള നാളുകള്‍ അതിജീവനത്തിന്റേതാകട്ടെ.” ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിക്കുന്നു.
https://www.facebook.com/IamUnniMukundan/posts/1969347223141011?__xts__[0]=68.ARCnkt3iCmNmxSHhLZhs6CqrvF7udVlhBTsZ43ElhtAeKOaP2qJgv4LlQO3WQ6syvCegWQy7KqUbvEx15f3XjwVYTP-LibKqvBA9ULBTsGfC7whcKecgRYMWWgMyOmghiFJZEzW-m9mBwYEHnQgpK4iFI47IMeSbLymMMLKh1UFjZBXMQmcnKg&__tn__=-R
എന്നാല്‍ ഗണേശോത്സവം ആര്‍എസ്എസ് പരിപാടിയായി ചിത്രീകരിച്ച് ചിലര്‍ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തി. ആര്‍എസ്എസ് പരിപാടിക്ക് പോയതിനാല്‍ മുസ്ലിം സമുദായം ഇവന്റെ സിനിമകള്‍ കാണില്ല തുടങ്ങിയ പ്രചരണമാണ് ചിലര്‍ നടത്തുന്നത്.
ഇത്തരം സമീപനങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ രംഗത്തെത്തി.
https://www.facebook.com/pradeep.sv.90/posts/2299805950035113?__xts__[0]=68.ARChTQPMgdETf9yRGah70TeEy0Ehkqih75AxIiULN8xVv5PpsG1NNR8Dw_M4Fa-sT48-sghngT7Io-vPCumhi5lPvuUryaWSD-9hggCwifK6y6GqJnpHpwh944NU1mpmeOKHG8rkbetznxIPT8cc43WjAfXXyfxUXXP0sWm3HxMueK-WUIaU2g&__tn__=-R
നേരത്തെ സച്ചിന് ടെണ്ടുല്‍ക്കര്‍ വിഘ്നേശ്വര ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്ന ഫോട്ടോകള്‍ വച്ചും വര്‍ഗ്ഗീയ പ്രചരണം നടന്നിരുന്നു.
Discussion about this post