ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ക്ക് മധ്യപ്രദേശില്‍ തുടക്കമായി. ലാല്‍ ഘട്ടി മേഖലയില്‍നിന്നാണ് രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചത്. ഭോപ്പാലിലെ വിവിധ മേഖലയിലൂടെ സഞ്ചരിച്ച ശേഷം ദസറാ മൈതാനത്ത് റാലി അവസാനിക്കും. അവിടെ വച്ച് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും
രാഹുലിനെ ശിവഭക്തനെന്നു വിശേഷിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകളും ശിവലിംഗത്തില്‍ രാഹുല്‍ അഭിഷേകം നടത്തുന്ന ചിത്രങ്ങളും ആണ് ഭോപ്പാലില്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത്. റോഡ് ഷോയ്ക്കു മുമ്പ് ഹിന്ദു പുരോഹിതന്മാരുടെഅനുഗ്രഹം തേടും കന്യകാ പൂജയിലൂടെ ബാലികമാരുടെയും അനുഗ്രഹം രാഹുല്‍ തേടുമെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
51 ജില്ലകളില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും മെഗാ ഷോയില്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന. 12 ദിവസത്തെ കൈലാസ് മാനസ സരോവര്‍ യാത്രയ്ക്കു ശേഷം രാഹുല്‍ ആദ്യമായി പങ്കെടുക്കുന്ന ചടങ്ങാണ് മധ്യപ്രദേശിലേത്.
Discussion about this post