പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതിയായ സാലറി ചലഞ്ചിനെതിരെ വിമര്‍ശനം രൂക്ഷം. കൂട്ടത്തോടെ വിസമ്മത പത്രം നല്കാന് തയ്യാറെടുക്കുകയാണ് വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍. സാലറി ചലഞ്ചില്‍ നിന്നും വിട്ട് നില്‍ക്കുന്നവരെ പിന്തിരിപ്പിക്കാന് ഭരണപക്ഷ സംഘടനകള്‍ സമ്മര്‍ദ്ദം ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സാലറി ചലഞ്ചില്‍നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ അറിയിക്കേണ്ട അവസാന ദിവസം ശനിയാഴ്ചയാണ്.
എല്ലാ വകുപ്പുകളിലേയും ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം ശേഖരിച്ച് ഒരുമിച്ച് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. 200ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചില്‍ നിന്നും വിട്ട് നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോളും 650 പേര് ഇതുവരെ വിസമ്മതം അറിയിച്ചതായി പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെടുന്നു. വിസമ്മതപത്രം ബന്ധപ്പെട്ടവര്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്.
അതേസമയം സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ വേണ്ടി ജീവനക്കാരെ ആകര്‍ഷിക്കാനും ഭരണപക്ഷ യൂണിയനുകള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി വായ്പാ പദ്ധതികളാണ് ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റത്തവണയായി ശമ്പളം നല്കുന്ന ജീവനക്കാര്‍ക്ക് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഒരു ലക്ഷംരൂപ വായ്പ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post