പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘മോദിയെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധി പറയുന്നു. മോദിയെ താഴെയിറക്കാന്‍ പാക്കിസ്ഥാനും പറയുന്നു. രാഹുലിന്റെ അടിസ്ഥാന രഹിത ആരോപണങ്ങളെ പാക്കിസ്ഥാനും പിന്തുണയ്ക്കുന്നു. മോദിക്കെതിരെ കോണ്‍ഗ്രസ് ഒരു ആഗോള സഖ്യം തന്നെ രൂപീകരിക്കുന്നുണ്ടൊ?’ അമിത് ഷാ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
റാഫേല്‍ കരാറില്‍ മോദി കൃത്രിമം കാണിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. സംഭവത്തെപ്പറ്റി മുന്‍ ഫ്രഞ്ച് പ്‌സിഡന്റ് ഒളാന്ദ് നടത്തിയ പ്രസ്താവനകള്‍ പരസ്പര വിരുദ്ധമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Rahul Gandhi says ‘Modi Hatao’
Pakistan says ‘Modi Hatao’Now Pakistan also supports Rahul Gandhi’s baseless allegations against PM Modi.
Is Congress forming an International Mahagathbandhan against PM Modi?#NaPakNaCongresshttps://t.co/eHBs0DGfBP
— Amit Shah (Modi Ka Parivar) (@AmitShah) September 22, 2018
Discussion about this post