തിരുവനന്തപുരം: കേരളം മുഴുവന്‍ കടലീപ്പോയാലും തന്റെ കടം തീര്‍ന്നാലെ പത്ത് പൈസ ദുരിതാശ്വാസത്തിന് നല്‍കൂവെന്ന പൊലീസ് ആസ്ഥാനത്തെ സൂപ്രണ്ട്’ കുമാരി ബീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി. സെന്‍കുമാര്‍ ഡി.ജി.പി ആയിരുന്ന സമയത്ത് സ്ഥലം മാറ്റ വിവാദത്തെ തുടര്‍ന്ന് വിവാദത്തില്‍ പെട്ട കുമാരി ബീനയാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റിട്ടത്. സൂപ്രണ്ട് സാലറി ചലഞ്ചിനെതിരെ എന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കപ്പെട്ടതോടെ സംഗതി സര്ക്കാസമെന്ന് ബീനയ്ക്ക് തന്നെ ഫേസ്ബുക്ക് കുറിപ്പിടേണ്ടി വന്നു. താന്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നുവെന്ന് സര്‍ക്കാസ് തിരിച്ചറിയാത്തവര്ക്ക് എന്ന തലക്കെട്ടോടെ കുമാരി ബിന വിശദീകരണം നല്‍കുകയും ചെയ്തു.
https://www.facebook.com/photo.php?fbid=341998803035379&set=a.341998826368710&type=3&theater
സാലറി ചലഞ്ചിനെതിരെ ഭരണപക്ഷ യൂണിയനുകള്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തുന്ന അവസ്ഥയില്‍ പോസ്റ്റ് സര്‍ക്കാസമാണോ എന്ന് തിരിച്ചറിയാന്‍ പറയേണ്ടി തന്നെ വരുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. സാലറി ചലഞ്ചിനായി കുറിപ്പെഴുതിയ ധനവകുപ്പിലെ വ്യക്തി തന്നെ തന്റെ ശമ്പളം നല്‍കാനാവില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സാഹചര്യത്തില്‍ കുറച്ചു കൂടി സൂക്ഷിച്ചൊക്കെ സര്ക്കാസിച്ചാല് പോരെ എന്നാണ് പരിഹാസം.
ബീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
11 ജില്ലയല്ല കേരളം മുഴുവന്‍ കടലീപ്പോയാലും എന്റെ വീടിന്റേം കാറിന്റേം ലോണും ചിട്ടി ഗഡുക്കളും തീര്‍ന്ന ശേഷമേ പത്തു പൈസ ദുരിതാശ്വാസത്തിനു കൊടുക്കൂ. ആറ്റുകാലമ്മച്ചിയാണേ സത്യം സത്യം സത്യം. വെള്ളെപ്പൊക്കം ഒരു പത്തു കൊല്ലം കഴിഞ്ഞു വന്നു നോക്കട്ട്. അപ്പോ ഞാന്‍ വാരിക്കോരി കൊടുക്കും.ആറ്റുകാലമ്മച്ചിയാണേ സത്യം.
ഇത്തരം പോസ്റ്റ് ഇടുമ്പോള്‍ അത് സര്്ക്കാസമാണെന്ന് മനസിലാകാത പോകുന്നതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പലരും കടത്തിനിടയില്‍ എങ്ങനെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയി്ലേക്ക് കൊടുക്കുമെന്ന ഭീതിയി്ലാണ്. അവര്‍ക്കിത് സര്‍ക്കാസമായി തോന്നിയില്ലേല്‍ അതില്‍ പരിഭവിക്കേണ്ട കാര്യമില്ല എന്ന നിലയിലാണ് കേരളത്തിലെ സാഹചര്യം എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post