കണ്ണൂര്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പുറത്തുനിന്നും മദ്യവും ഇറച്ചിയും ഭക്ഷണങ്ങളും എത്തുന്നു. സംഭവത്തിനു നേരെ ജയില്‍ അധികൃതര്‍ കണ്ണടിച്ചിരിക്കുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കു പുറത്തു നിന്നുള്ള മൂന്നംഗ സംഘമാണ് പതിവായി ഭക്ഷമമെത്തിക്കുന്നത്. മതിലിനു മുകളിലൂടെയാണ് കക്കയിറച്ചിയും മദ്യക്കുപ്പിയും എറിഞ്ഞു കൊടുക്കുന്നത്. .എന്നാല്‍ സംഭവം പലതവണ ശ്രദ്ധയില്‍പ്പെട്ടിട്ടും ജയില്‍ അധികൃതര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ സംഭവം മൂടിവെയ്ക്കുകയാണ്.
സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ജയില്‍ ജീവനക്കാര്‍ എത്തിയപ്പോഴേക്കും സംഘം ബാഗ് ഉപേക്ഷിച്ചു കടന്നുവെന്നും ബാഗില്‍ അവശേഷിച്ച കക്കയിറച്ചി നശിപ്പിച്ചുകളഞ്ഞെന്നാണു വിശദീകരണം.
എന്നാല്‍, ജയിലിന് അകത്തെത്തിയ ഇറച്ചി കണ്ടെത്തിയിട്ടില്ല. ജീവനക്കാരന്റെ കണ്ണില്പെടുന്നതിനുമുന്പ് ഇതേസംഘം മദ്യക്കുപ്പിയും എറിഞ്ഞുകൊടുത്തതായി വിവരമുണ്ട്. ഞായറാഴ്ച രാവിലെയും സംഭവം ആവര്‍ത്തിച്ചിരുന്നു . ഇക്കാര്യം ഇതുവരെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്പെഷ്യല്‍ സബ്ജയിലിനു തൊട്ടുമുന്പില് ജയില്‍ ആശുപത്രി കെട്ടിടത്തിന്റ മറ പറ്റിനിന്നാണു സംഘം സെന്‍ട്രല്‍ ജയിലിനുള്ളിലേക്കു പൊതികള്‍ എറിഞ്ഞുകൊടുത്തത്. ഡ്യൂട്ടിക്കു വരികയായിരുന്ന സ്പെഷ്യല്‍ സബ്ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ ഈ കാഴ്ച കാണുകയായിരുന്നു.
Discussion about this post