തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. പ്രതീക്ഷിത വരവ്-ചെലവ് കണക്കുകളും നിരക്ക് വര്‍ധന അപേക്ഷയും വൈദ്യുതി ബോര്‍ഡ് തയാറാക്കിവരികയാണ്. നാല് വര്‍ഷത്തെ നിരക്ക് (മള്‍ട്ടി ഇയര്‍ താരിഫ്) നിശ്ചയിക്കുന്നതിന് വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ റെഗുലേറ്ററി കമീഷനും തീരുമാനിച്ചു. ഇത് പ്രാബല്യത്തില്‍വരുന്നതോടെ ബോര്‍ഡ് നിരക്ക് വര്‍ധനാ അപേക്ഷ നല്‍കുമെന്നാണ് തീരുമാനം. പ്രളയത്തിന്റെകൂടി സാഹചര്യത്തില്‍ വന്‍ നഷ്ടമാണ് ബോര്‍ഡ് കണക്കാക്കിയത്. 6500 കോടിയുടെ കമ്മിയില്‍ വൈദ്യുതി വാങ്ങലിന്റെ അധിക ബാധ്യത ബോര്‍ഡ് വ്യക്തമാക്കും.
2018 മുതല്‍ 2022 വരെ പ്രാബല്യത്തില്‍വരുന്ന നിരക്ക് കൊണ്ടുവരാനാണ് കമീഷന് തീരുമാനം. കരട് പുറത്തിറക്കിക്കഴിഞ്ഞു. ഈ മാസം തന്നെ ജനങ്ങളില്‍നിന്നും ലൈസന്സികളില്നിന്നും അഭിപ്രായവും ആക്ഷേപവും കേട്ടശേഷം വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കും. നാല് വര്‍ഷത്തെ നിരക്കാണ് നിശ്ചയിക്കുന്നതെങ്കിലും എല്ലാ വര്‍ഷവും ബോര്‍ഡും ലൈസന്‍സികളും പ്രതീക്ഷിത വരവു ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം. അപ്രതീക്ഷിത സാഹചര്യമുണ്ടായാല്‍ ലൈസന്‍സികള്‍ക്ക് ഇതിനിടെ വര്‍ധനക്കു സമീപിക്കാനാകും. കമീഷന് അംഗീകരിക്കുന്ന കണക്കും ബോര്‍ഡിന്റെ ഓഡിറ്റ് ചെയ്ത കണക്കും അന്തരം വരുന്ന ഘട്ടത്തില്‍ അധികബാധ്യത (ട്യൂയിങ് അപ്) വീണ്ടും നിരക്ക് വര്‍ധനയായി കൊണ്ടുവരാനാകും.
Discussion about this post