ബോളിവുഡ് നടന്‍ നാനാ പടേകരന്‍ തന്നെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബോളിവുഡ് നടി തനുശ്രീ ദത്ത. 2009ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു തന്നെ നാനാ പടേകര്‍ ലൈംഗികമായി പീഡിപ്പിച്ചതെന്ന് തനുശ്രീ ദത്ത പറഞ്ഞു.
നാനാ പടേകര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാളാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇത് ആരും പുറത്ത് പറയാത്തതാണെന്നും തനുശ്രീ വെളിപ്പെടുത്തി. നാനാ പടേകറെ പോലുള്ളവരെ എ-ലിസ്റ്റ് താരങ്ങള്‍ ഒഴിവാക്കാത്തിടത്തോളം സിനിമാ ഇന്‍ഡസ്ട്രിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറിനൊപ്പം എട്ട് വര്‍ഷത്തിനുള്ളില്‍ നാനാ പടേകര്‍ കുറെയധികം ചിത്രം ചെയ്തിട്ടുണ്ടെന്നും അത് പോലെ തന്നെ രജനീകാന്തിന്റെ കൂടെ ‘കാല’ എന്ന ചിത്രം ചെയ്തിട്ടുണ്ടെന്നും തനുശ്രീ ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയില്‍ ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ചില പി.ആര്‍ പണികള്‍ ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് പണം നല്‍കുകയും മറ്റും ചെയ്ത് തന്നെക്കുറിച്ച് ഒരു നല്ല ഇമേജ് ഉണ്ടാക്കുകയാണ് ചിലരെന്നും തനുശ്രീ പറഞ്ഞു.
കാപട്യമായിട്ടാണ് നമ്മുടെ നാട്ടുകാര്‍ മുന്നോട്ട് പോകുന്നതെന്നും ഹോളിവുഡിലെ പോലെ ഒരു ‘മീ ടൂ’ ക്യാമ്പയിന്‍ ഇവിടെ നടക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗ്ലാമറസായ റോളുകള്‍ ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തിലും അത് പോലെ തന്നെയാണെന്ന് നാട്ടുകാര്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ടെന്നും തനുശ്രീ പറഞ്ഞു.
ഇതിന് മുമ്പ് രാധികാ ആപ്‌തെ, റിച്ച ഛദ്ദ, സ്വരാ ഭാസ്‌കര്‍, കൊങ്കണാ സെന്‍ ശര്‍മ്മ തുടങ്ങിയവര്‍ ബോളിവുഡില്‍ സംഭവിക്കുന്ന ലൈംഗിക ചൂഷണത്തെപ്പറ്റി വെളിപ്പെടുത്തിയിരുന്നു.
Discussion about this post