ഡല്‍ഹിയില്‍ നടത്തപ്പെടുന്ന ഷബി ബാരാത് ആഘോഷങ്ങളില്‍ പൊതു ജനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക ഹെല്പ് ലൈന്‍ തുറന്ന് വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദലും.ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇടയുള്ള സാഹചര്യം പരിഗണിച്ചാണ് ഹെല്പ്പ്ലൈന് തുറന്നത്.
ഇസ്ലാം മതപ്രകാരം തങ്ങളുടെ പൂര്‍വ്വികര്‍ക്കായി പ്രാര്‍ത്ഥനകള്‍ നടത്തുന്ന ആഘോഷമാണ് ഷബി ബാരാത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അറിഞ്ഞതിനാലാണ് ഹെല്‍പ്പലൈന്‍ തുറന്നതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ ക്രമസമാധാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ജനറല്‍ നജീബ് ജംഗ് പറഞ്ഞിരുന്നു. ഹെല്പ്പ്ലൈന് സംവിധാനം ക്രമസമാധാന പാലനത്തിനു ഡല്‍ഹി പോലീസിനു സഹായകരമാകും എന്നും ബന്‍സാല്‍ പറഞ്ഞു.
Discussion about this post