ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് തൊട്ട് പിന്നാലെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിന് വേണ്ടി ക്യാമ്പയിന്‍ തുടങ്ങുമെന്ന് നടി ഖുശ്ബു വ്യക്തമാക്കി. ശബരിമല ക്യാമ്പയിന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാമ്പയിന്‍ ആരംഭിക്കണ്ടേയെന്ന അഭിപ്രായം ശരിവെച്ചുകൊണ്ടായിരുന്നു ഖുശ്ബു ട്വിറ്ററില്‍ പോസ്റ്റിട്ടത്.
ശബരിമല വിധിയെ വര്‍ഗ്ഗീയവത്കരിക്കുന്നത് കാണുമ്പോള്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഒരു യഥാര്‍ത്ത ദൈവവിശ്വാസി കോടതി വിധി അംഗീകരിക്കുമെന്നും ഖുശ്ബു പറഞ്ഞു. ‘സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുക,’ ഖുശ്ബു പറഞ്ഞു.
ഇന്നു രാവിലെയാണ് ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒഴികെയുള്ള ന്യായാധിപന്‍മാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയായിരുന്നു.
Of course yes.. didn’t I say NO RELIGION curbs a woman’s freedom to pray. https://t.co/arPw9C6mRQ
— KhushbuSundar (Modi ka Parivaar) (@khushsundar) September 28, 2018
Discussion about this post