തിരുവനന്തപുരം:അഞ്ച് പൈസ പോലും സംസ്ഥാന നികുതി കുറക്കാതെ കേന്ദ്രം നികുതി കുറക്കണമെന്നാവശ്യപ്പെട്ട ജനകീയ സമരത്തിന് ആഹ്വാനം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം നികുതി കുറച്ചാലും സംസ്ഥാനം വാറ്റ് കുട്ടില്ല. ജിഎസ്ടിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രധനമന്ത്രാലയത്തിന് താല്പര്യമില്ലെന്നും തോമസ് ഐസക് ആരോപിച്ചു. നികുതി കുറയുനെന്ന ആശങ്കയാണ് ധനമന്ത്രാലയത്തിനുള്ളത്. എണ്ണക്കമ്പനികള്‍ വിലകൂട്ടുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണെന്നും തോമസ് ഐസക് ആരോപിക്കുന്നു.
ഇന്ധന നികുതി അല്പം പോലും കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കര്‍ണാടകം പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറച്ചിട്ടും കേരളം അതിന് തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെപി വേണുഗോപാല്‍ എംപി വിമര്‍ശിച്ചു. കേന്ദ്രം നികുതി കൂട്ടണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. മൂന്ന് രുവയോളം സംസ്ഥാന നികുതി കുറക്കാന്‍ കഴിയും. ഇത് ചെയ്തിട്ട് വേണം കേന്ദ്രത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്യാനെന്നും വേണുഗോപാല്‍ പറഞ്ഞു
Discussion about this post