ബീഹാറില്‍ മുസ്ലീം നേതാക്കളുടെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ ഊര്‍ജ മന്ത്രി മുസ്ലീം തൊപ്പി വെക്കാന്‍ വിസമ്മതിച്ചു. മന്ത്രിയായ ബിജേന്ദ്ര പ്രസാദ് യാദവാണ് ഒരു പ്രവര്ത്തകന് മുസ്ലീം തൊപ്പി മന്ത്രിയുടെ തലയില്‍ വെക്കാന്‍ ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചത്. കതിഹാറില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
കോണ്‍ഫറന്‍സില്‍ അദ്ദേഹം മുഖ്യാതിഥിയായിരുന്നു. അദ്ദേഹം 1990 മുതല്‍ സുപൗളില്‍ നിന്നും ജനതാ ദള്‍ എം.എല്‍.എ ആയിരുന്നു. അദ്ദേഹം നിലവിലെ ബീഹാര്‍ സര്‍ക്കാരിലെ ഏറ്റവും പ്രായം കൂടിയ മന്ത്രി കൂടിയാണ്.
ഇതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ഇഫ്താര്‍ വിരുന്നിനിടെ മുസ്ലീം തൊപ്പി കുറച്ച് നേരത്തേക്ക് മാത്രം വെച്ചിട്ട് ഊരിയത് വിവാദമായിരുന്നു.
#WATCH: Bihar Minister Bijendra Prasad Yadav refuses to wear a skull cap offered to him at a conference in Katihar. (30/9/2018) pic.twitter.com/JeUtoWG0tv
— ANI (@ANI) September 30, 2018
Discussion about this post