കോടിക്കണക്കിന് രൂപയുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ വിവാദ കമ്പനിയായ ഐ.എല്‍ & എഫ്.എസ് മോദി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇതിനായി പുതിയ ബോര്‍ഡും രൂപീകരിച്ച് കഴിഞ്ഞു. നടപടിയുടെ ഭാഗമായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായവരോട് ഉടന്‍ സ്ഥാനമൊഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറംഗ പുതിയ ബോര്‍ഡ് പഴയ ബോര്‍ഡിന്റെ സ്ഥാനത്ത് വരുന്നതായിരിക്കും. തുടര്‍ന്ന് ഈ ബോര്‍ഡിന്റെ ആദ്യ യോഗം ഈ മാസം എട്ടിന് ചേരുകയും ചെയ്യും.
1,260 കോടി ഡോളറിന്റെ ബാധ്യതയാണ് ഐ.എല്‍ & എഫ്.എസിനുള്ളത്. ഇതില്‍ 61 ശതമാനം എല്‍.ഐ.സി ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളാണ്. ഈ കമ്പനി ഏറ്റെടുക്കുന്നതിന് സമാനമായ രീതിയില്‍ 2009ല്‍ സര്‍ക്കാര്‍ സത്യം കംപ്യൂട്ടേഴ്സിനെ ഏറ്റെടുത്തിരുന്നു.
കോട്ടക് മഹിന്ദ്ര ബാങ്ക് ചെയര്മാന് ഉദയ് കോട്ടക്, ഐ.സി.ഐ.സി.ഐ ബാങ്ക് ചെയര്മാന് ജി.സി.ചതുര്‍വേദി എന്നിവര്‍ പുതിയ ബോര്ഡങ്ങളാണ്. അതേസമയം പുതിയ ചെയര്‍മാനെ യോഗം തിരഞ്ഞെടുക്കും.
Discussion about this post