രാജ്കോട്ടില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഇന്ത്യ ടോസ് ജയിക്കുകയും ഇതേത്തുടര്‍ന്ന് ബാറ്റിംഗ് തിരഞ്ഞെടുക്കുകയുമായിരുന്നു. പൃഥ്വി ഷായാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്.
13 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് നേടിയിരിക്കുന്നു. ആദ്യ ഓവറില്‍ തന്നെ രാഹുലായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്.
മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക. 2014ന് ശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ വന്ന് മത്സരിക്കുന്നത്.
Discussion about this post