മിസോറമില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുന്നതായിരിക്കും. തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ സഖ്യത്തിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി.
മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്), നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എന്നീ പ്രതിപക്ഷ കക്ഷികള്‍ വടക്കുകിഴക്കന്‍ സഖ്യത്തില്‍ ബി.ജെ.പിയുടെ കൂടെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യം രൂപീരിക്കില്ലെന്ന് റാം മാധവ് പറഞ്ഞു.
മിസോറമില്‍ 10 വര്‍ഷമായി അധികാരത്തിലുള്ള കോണ്‍ഗ്രസിന്റെ ലാല്‍ തന്ഹവ്ല സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ അടിസ്ഥാനവികസന കാര്യങ്ങലില്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി മിസോറമില്‍ അധികാരത്തില്‍ വന്നാല്‍ ബംഗ്ലദേശിനെയും മ്യാന്മറിനെയും ബന്ധിപ്പിച്ച് സംസ്ഥാനത്തു നാലുവരി ദേശീയ പാത നിര്‍മിക്കുമെന്ന് റാം മാധവ് പറഞ്ഞു. ഇത് കൂടാതെ മിസോ ജനതയുടെ ഭക്ഷണസംസ്കാരം ഉള്‍പ്പെടെയുള്ള മതസാംസ്കാരിക പശ്ചാത്തലം ബിജെപി അംഗീകരിക്കുന്നതായും റാം മാധവ് പറഞ്ഞു.
അതിനിടെ, തന്റെ മണ്ഡലമായ തുചാങ് ഉള്‍പ്പെടുത്തി ഖ്വാസ്വാള് ജില്ല രൂപീകരിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ റാല്റിന്ലിയാനാ സെയ്ലോ പാര്‍ട്ടി വിട്ടു. അദ്ദേഹം എം.എല്‍.എ സ്ഥാനവും രാജി വെച്ചിട്ടുണ്ട്.
Discussion about this post