നരേന്ദ്ര മോദിക്കെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിമര്‍ശനം.പാക്കിസ്ഥാന്റെ ശത്രുക്കള്‍ രാജ്യത്തിന്റെ പുരോഗതിയെ തടയാന്‍ ശ്രമിക്കുകയാണെന്ന് നവാസ് ഷെരീഫ് ആരോപിച്ചു. പാക് അധീന കാശ്മീരിലൂടെ ചൈനാ- പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പാക്കാനുള്ള നീക്കം അസാധ്യമാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് നവാസ് ഷരീഫിന്റെ പ്രതികരണം.
പാക്കിസ്ഥാന്റെ പുരോഗതിയില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ സന്തുഷ്ടരല്ല. പാക്കിസ്ഥാന്റെ വികസനം തടഞ്ഞ് രാജ്യത്തെ ദുര്‍ബ്ബലമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും നവാസ് ഷെരീഫ് പറഞ്ഞു. മോദിയുടെ പ്രസ്താവന ആധിപത്യം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ശത്രുക്കള്‍ പല തന്ത്രങ്ങളും ഉപയോഗിച്ച് പാക്കിസ്ഥാനില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവ പരാജയപ്പെടുത്താന്‍ പാക് ജനത ഒറ്റക്കെട്ടായി നീങ്ങണമെന്നും നവാസ് ഷെരീഫ് പറഞ്ഞു.
പാക് അധീന കാശ്മീരിലൂടെയുള്ള ചൈന പാക് സാമ്പത്തിക ഇടനാഴി അംഗീകരിക്കാന്‍ കഴിയില്ല എന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കിയിരുന്നു.
Discussion about this post