ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് ഇതുവഴി പുറത്തേക്കൊഴുകുന്നത്. ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനുമിടയില്‍ ന്യൂനമര്‍ദം രൂപം കൊണ്ടിട്ടുണ്ട്. കേരള തീരത്ത് നിന്നും ഏകദേശം 500 കിലോമീറ്റര്‍ അകലെയാണീ ന്യൂനമര്‍ദം. ഇന്നു രാവിലെയോടെ തീവ്രവും വൈകിട്ടോടെ അതിതീവ്രവുമാകുന്ന ന്യൂനമര്‍ദം രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
Discussion about this post