മോട്ടോര്‍ വാഹനവകുപ്പിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കാതെ 64 സേവനങ്ങളുടെ സര്‍വ്വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് പിണറായി സര്‍ക്കാര്‍. വാഹനരജിസ്ട്രേഷനും ലൈസന്‍സും ഉള്‍പ്പടെയുള്ള 64 സേവനങ്ങള്‍ക്കാണ് സര്‍ക്കാര്‍ സര്‍വ്വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടു കോടി അധിക വരുമാനം ലക്ഷ്യമിട്ടാണ് ഈ ചാര്‍ച്ച് വര്‍ധനവ്.
5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് സര്‍വ്വീസ് ചാര്‍ജ് കൂട്ടിയിരിക്കുന്നത്. ഇത് മൂലം ഓരോ സേവനങ്ങള്‍ക്കും ഇനി മുതല്‍ 5 മുതല്‍ 25 രൂപ വരെ ജനങ്ങള്‍ അധികം നല്‍കേണ്ടി വരും. സേവന ചാര്‍ജ് ഇനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന് കഴിഞ്ഞ കൊല്ലം ലഭിച്ചത് 41 കോടി രൂപയാണ്. അതിന് തൊട്ട് മുമ്പുള്ള കൊല്ലം 43 കോടിയും ലഭിച്ചിരുന്നു.
സെപ്റ്റംബര്‍ 24നായിരുന്നു ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ഇന്നലെയായിരുന്നു സംസ്ഥാനത്തേ ആര്.ടി.ഓഫീസുകളില്‍ എത്തിയത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ എന്ന് മുതല്‍ വരുമെന്ന് ഉത്തരവില്‍ വ്യക്തമല്ല. അതേസമയം മോട്ടോര്‍ വാഹന വകുപ്പില്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ പുതുക്കിയ നിരക്കുകള്‍ ഈടാക്കാനുമായിട്ടില്ല.
ആര്‍സി ബുക്കുകളുടേയും ലൈസെന്സുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ക്കുമാണ് സേവന നിരക്ക് ഈടാക്കി വരുന്നത്.
Discussion about this post