ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാന് തന്റെ മക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. “കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ” എന്ന വാചകത്തോട് കൂടിയാണ് ശിഖര്‍ ധവാന് ട്വിറ്ററില്‍ കുട്ടികളോടൊപ്പം കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തത്.
ഓസ്ട്രേലിയയില്‍ തന്റെ കുടുംബവുമായി റോഡില്‍ കുട്ടികളുടെ വണ്ടിയോടിച്ച് കളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കളിക്കുന്നതിനിടയില്‍ ശിഖര്‍ ധവാന് താഴെ വീഴുകുയം കുട്ടികള്‍ ഇത് കണ്ട് ധവാനെ കളിയാക്കുന്നതും വീഡിയോയില്‍ കാണാം.
ഈയടുത്ത് കഴിഞ്ഞ ഏഷ്യാ കപ്പില്‍ മാന്‍ ഓഫ് ദ സീരീസ് ആയിരുന്ന ശിഖര്‍ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ധവാന് ഇടം ലഭിക്കാതെ പോയത്.
https://twitter.com/SDhawan25/status/1048537946779860992
Discussion about this post