കൊച്ചി: ആനക്കൊമ്പില്‍ തുങ്ങിയാടുന്ന നടന് ഫഹദ് ഫാസിലിന്റെ ‘ധീരകൃത്യം’കഴിഞ്ഞ ദിവസം ഒരു സിനിമ പോര്‍ട്ടല്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ധീരതയൊക്കെ അവിടെ നിക്കട്ടെ എന്ന അറിയിപ്പോടെ മൃഗസ്നേഹികള്‍ നടനെതിരെ രംഗത്തെത്തി. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയൊയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഫഹദ് ഫാസിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.
ആനക്കൊമ്പില്‍ നാലും അഞ്ചും തവണ നടന് പൊങ്ങിതാഴുന്നതാണ് 21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. ഫഹദിന്റെ തൊട്ടടുത്തായി ആനപാപ്പാനും നില്‍ക്കുന്നുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെയാണ് ഫഹദിന്റെ അഭ്യാസ പ്രകടനം. അക്ഷമനായി ആന തല കുലുക്കുന്നതും വീഡിയോയിലുണ്ട്.
സിനിമയ്ക്കുവേണ്ടിയുള്ള ചിത്രീകരണമാണോ അതോ ഫഹദിന്റെ സ്വകാര്യനിമിഷങ്ങളാണോ ഇതെന്നും വ്യക്തമല്ല ( വീഡിയോ കാണുന്നതില്‍ പ്രശ്നം നേരിടുന്നുവെങ്കില്‍ ക്ലിക്ക് ഹിയര്‍ )
[youtube url=”https://www.youtube.com/watch?v=YontVFK9-y0″ width=”500″ height=”300″]
Discussion about this post