ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. കുപ്വാരയിലെ ശര്ത്ഗുണ്ട് ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രണ്ട് മുതല്‍ മൂന്ന് വരെ ഭീകരരെ സുരക്ഷാ സൈനികര്‍ വളഞ്ഞിട്ടുണ്ട്.
പ്രദേശത്തെ ഇന്‍ര്‍നെറ്റ് സേവനം അധികൃതര്‍ വിച്ഛേദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെതിരെ ഭീകരര്‍ നിലപാടെടുത്തിട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ ഏറ്റമുട്ടല്‍ ഉണ്ടായതെന്ന് പറയപ്പെടുന്നു.
Discussion about this post