എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി വരാനിരിക്കുന്ന ചിത്രമായ ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ താന്‍ തിരിച്ച് വാങ്ങിക്കുമെന്ന വെളിപ്പെടുത്തലുമായി എം.ടി തന്നെ മുന്നോട്ട് വന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന്. നാല് കൊല്ലം മുമ്പ് താന്‍ തിരക്കഥയെഴുതി നല്‍കിയിട്ടും നാളിതുവരെയായിട്ടും ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയില്ലായെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ച് വാങ്ങുമെന്നറിയിച്ചത്. ഇതിന് മറുപടി എന്ന രീതിയിലാണ് വി.എ.ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
‘രണ്ടാമൂഴം’ എന്ന ചിത്രം ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായി തന്നെ പുറത്തിറക്കുമെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ചിത്രത്തിന്റെ പുരോഗതി എം.ടിയെ അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ തെറ്റാണെന്നും ഇതില്‍ താന്‍ എം.ടിയെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,000 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. വ്യവസായിയായ ബി.ആര്.ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്രയും വലിയ ചിത്രത്തിന് വളരെയധികം സങ്കീര്‍ണ്ണമായ കരാറുകളും പ്ലാനുകളും വേണ്ടിവന്നുവെന്ന് ശ്രീകുമാര്‍ പോസ്റ്റില്‍ വ്യക്തമാക്കി. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് താന്‍ വിചാരിച്ചതിലും കൂടുതല്‍ സമയമെടുത്തുവെന്ന് അദ്ദേഹം പറയുന്നു.
ഇത് കൂടാതെ ‘ഒടിയന്’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകളുടെ ഭാഗമായി താന്‍ കുറച്ച് തിരക്കിലായിരുന്നുവെന്നും അത് മൂലം എം.ടി സാറിനെ വിളിച്ച് ‘രണ്ടാമൂഴ’ത്തിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ കുറച്ചാഴ്ചകളായി തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് താന്‍ എം.ടിയെ നേരില്‍ കണ്ട് ക്ഷമ ചോദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ വരുന്നത്. ചിത്രത്തിന്റെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ തയ്യാറാക്കിയത് എം.ടി.വാസുദേവന്‍ നായരാണ്. എം.ടിയുടെ തന്നെ നോവലായ ‘രണ്ടാമൂഴ’ത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രമാണ് ‘രണ്ടാമൂഴം’.
https://www.facebook.com/vashrikumar/posts/1890026641105057?__xts__[0]=68.ARA0SvEdwIKCw5IycHjr9XqE-E86_PT4ZVQf5TmdKnKITLeJcFitDgIGSxDVQIrcnx_PKi76pnRHmP6a2x_k0Tcl0-Bd9dpjzEdXUQPPw02lHbCq1mZ1vwn1LS_P5kqJ9MOWh-4dwD6R8_b_M2dGrrFUOvWSNEfXCBfWFCAvWEP9i1Rl5FcjEA&__tn__=-R
Discussion about this post