ഉപഭോക്താക്കളെ ഞെട്ടിക്കാന്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്ക് . ഇനി നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ത്രിഡി ചിത്രങ്ങളാല്‍ നിറയും . ന്യൂസ് ഫീഡില്‍ ത്രിഡി ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക് . ഈ പുതിയ ഫീച്ചര്‍ വഴി ത്രിമാന ചിത്രങ്ങള്‍ കാണുവാനും , നിര്‍മ്മിക്കുവാനും സാധിക്കും .
നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ മാറ്റ് കൂട്ടാനുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . അതിനായി എഡിറ്റ് ചെയ്യുന്നതിനായി മള്‍ട്ടിപ്പിള്‍ ലെയേഴ്സ് , ടെക്സ്റ്റ്ര്‍ , കോണ്‍ട്രാസ്റ്റിംഗ് കളേഴ്സ് എന്നിവ ക്രമീകരിക്കാന്‍ സാധിക്കും .
ഡ്യുവല്‍ ക്യാമറ വഴി പോട്രേയ്റ്റ് മോഡ് വഴി എടുക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തരത്തില്‍ ത്രിഡി കാഴ്ച സാധ്യമാക്കുന്നത് . ഇത്തരം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ത്രിഡി ചിത്രമായി ഷെയര്‍ ചെയ്യുന്നതോട് കൂടി ഇവയ്ക്ക് ത്രിഡി സ്വഭാവം കൈവരിക്കും . വിര്‍ച്വല്‍ റിയാലിറ്റി വഴിയും ഇത്തരം ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും . വരുന്ന ആഴ്ചകളില്‍ എല്ലാവരിലേക്കും ഈ ദൃശ്യ വിസ്മയം മുന്നിലെത്തും .
Discussion about this post