ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയില്‍ കൂടുതല്‍ വ്യക്തത. ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള സേവനദാതാക്കളുടെ ഡിഎന്‍എസ് സെര്‍വറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനാല്‍ ലോകത്തെമ്പാടും ഇന്റര്‍നെറ്റ് ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാജ്യാന്തര ഏജന്‍സിയായ ഇന്റര്‍നെറ്റ് കോര്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ഐ.സി.എ.എന്‍.എന്‍) അറിയിച്ചിരുന്നു.
എന്നാല്‍ ഇത് മൂലം ലോകത്തെ ഒരു ശതമാനം ഉപയോക്തക്കാള്‍ക്ക് മാത്രമായിരിക്കും ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടുക എന്ന് അവര്‍ തന്നെ വ്യക്തമാക്കി. അതും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില വെബ്സൈറ്റുകള്‍, സെര്‍വറുകള്‍ തുടങ്ങിയവ മാത്രമായിരിക്കും ലഭ്യമാകാതിരിക്കാന്‍ സാധ്യത. ഇന്റര്‍നെറ്റ് സേവന ദാതാവ് അപ്ഡേഷന് തയ്യാറെടുത്തില്ലെങ്കില്‍ ചിലപ്പോള്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്.
Discussion about this post