പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി നടി രേവതി. അര്‍ദ്ധ രാത്രിയില്‍ പെണ്‍കുട്ടി തന്റെ മുറിയില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും രേവതി പറഞ്ഞു.
.
”പതിനേഴ് വയസ്സായ പെണ്‍കുട്ടി രാത്രി പതിനൊന്നരക്ക് എന്റെ് മുറിയുടെ വാതിലില്‍ മുട്ടിയിട്ട് എന്നെ രക്ഷിക്കു എന്ന് അപേക്ഷിച്ച് സംഭവം എന്റെ ഉള്ളിലുണ്ട്. അതിനി സംഭവിക്കാന്‍ പാടില്ല.
ഒന്നര വര്‍ഷം മുമ്പ് ഒരു കുട്ടിയെ ചിലര്‍ പീഡിപ്പിച്ചു. അവളത് പറയാനുള്ള ധൈര്യം കാണിച്ചു. ഇന്ന് അവളുടെ പേര് പറയാന്‍ പറ്റില്ല. അവള്‍ക്ക് ഇവിടെ വന്ന സംസാരിക്കാന്‍ പറ്റില്ല. അവള്‍ക്ക് നീതി കൊടുക്കാതെ നമ്മള് എ്താണ് ചെയ്യുന്നത്. ഒന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും രേവതി പറഞ്ഞു.വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണമെന്നും രേവതി പറഞ്ഞു.
അതേസമയം പീഡനം സംഭ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേവതി വെളിപ്പെടുത്തിയില്ല.
ലൈംഗിക കുറ്റാരോപിതനെ താരസംഘടന സംരക്ഷിക്കുകയാണെന്ന് ബിനാ പോള്‍ ആരോപിച്ചു.
Discussion about this post